ക്രിപ്റ്റോകറൻസിയുടെ ഭാവി എന്താണ് ?
2024 ഡിജിറ്റൽ യുഗത്തിൽ നമ്മളെല്ലാവരും കേട്ടു പരിചയപ്പെട്ട ഒരു വാക്യമാണ് ക്രിപ്റ്റോ കറൻസി .എന്നാൽ ഇതിൽ പലർക്കും ക്രിപ്റ്റോകറൻസി യെക്കുറിച്ചുള്ള പൂർണ്ണ അറിവ് ഇല്ല .
ഇതൊരു സ്വതന്ത്ര ആഗോള നാണയമാണ് . ഇത് ലോഹനിർമ്മിതമോ കടലാസ് നിർമ്മിതമായ കറൻസി അല്ല. ഒരു സെറ്റ് ഓഫ് കമ്പ്യൂട്ടർകോഡിനെ ആണ് ക്രിപ്റ്റോകറൻസി ആയി കണക്കാക്കുന്നത്.
ഈ കറൻസിക്ക് ഒരു രാജ്യത്തെയോ കേന്ദ്ര ബാങ്കുകളുടെ യോ നിയന്ത്രണമില്ല. .മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്രിപ്റ്റോകറൻസി ക്കു ഒരു നിയമ സാധ്യത ഇല്ല എന്നതാണ്.
നമുക്കറിയാം ലോകത്ത് 195 രാജ്യങ്ങൾ ഉണ്ട് ഈ രാജ്യങ്ങളിലെല്ലാം അവരുടെ കറൻസി ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു രാജ്യത്തിലെ ഒരു വ്യക്തി മറ്റൊരു രാജ്യത്ത് എത്തുമ്പോൾ ആ രാജ്യത്തെ കറൻസി ഉപയോഗിക്കുന്ന നിർബന്ധിതരാകുന്നു.ഇതൊരു ചെറിയ പ്രശ്നമായി തോന്നുമെങ്കിലും സത്യത്തിൽ ഇതൊരു ആഗോള പ്രശ്നമാണ് കാരണം ഈ ലോകത്ത്
800 കോടിയിലധികം ജനങ്ങൾ ഉണ്ട് !
അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങൾക്കും പൊതുവായി ഒരു കറൻസി എന്ന ആശയത്തിന് പ്രസക്തിയുണ്ട്.
ഒരു നല്ല ആശയത്തോടെ ആണ് ക്രിപ്റ്റോ കറൻസി എന്ന ആശയം ഉയർന്നുവന്നത് എങ്കിലും ആഗോള സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്ന ഒരു വലിയ ആയുധമായി ക്രിപ്റ്റോകറൻസി മാറിയിരിക്കുകയാണ്.
അതുകൊണ്ട് തന്നെ ഈ ലോകത്ത് ഒരു രാജ്യവും ക്രിപ്റ്റോകറൻസി
പൂർണ്ണമായും അംഗീകരിച്ചിട്ടില്ല.മറിച്ച് പല രാജ്യങ്ങളും ക്രിപ്റ്റോകറൻസി നിരോധിച്ചിട്ടുണ്ട് .അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചൈന. 2017 ലാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന ക്രിപ്റ്റോകറൻസി നിരോധിച്ചത് .
തീവ്രവാദം ,ആയുധ കച്ചവടം, ലഹരി കച്ചവടം എന്നിങ്ങനെ പല ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്ന ക്രിപ്റ്റോകറൻസി ആണ് .
ഏകദേശം 2000 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് കേരളത്തിൽ
കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടന്നത്.
മറ്റൊരു രീതിയിൽ ക്രിപ്റ്റോകറൻസി അവലോകനം ചെയ്യുകയാണെങ്കിൽ
ഈ ലോകത്ത് ക്രിപ്റ്റോകറൻസി വഴിവലിയ മാറ്റങ്ങൾ / പുരോഗതി ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
ഭാവിയിൽ ഈ കറൻസിക്ക് വലിയ മൂല്യം ഉണ്ടാകുമെന്ന് മാർക്കറ്റിൽ തന്ത്രം ഉപയോഗിച്ചിട്ടാണ് ഈ കറൻസിയെ ജനകീയമാക്കാൻ ഇതിൻറെ നിർമ്മാതാക്കൾ ശ്രമിക്കുന്നത് .
ഏകദേശം നൂറിൽ കൂടുതൽ തരം ക്രിപ്റ്റോകറൻസികൾ ഇന്ന് ലോകത്ത് ലഭ്യമാണ്. അതുകൊണ്ടുതന്നെ ക്രിപ്റ്റോകറൻസിയുടെ ഇടയിൽ തന്നെ വളരെ മത്സരബുദ്ധിയുണ്ട്. ഇതും ക്രിപ്റ്റോകറൻസി യുടെ ഭാവി ദുർബലമാണ് എന്ന് തെളിയിക്കുന്നു
Comments
Post a Comment