എന്താണ് WebP ?
വെബ്സൈറ്റുകളിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുവാൻ നിർമ്മിച്ചെടുത്ത
ആധുനിക ഇമേജ് ഫോർമാറ്റാണ് WebP.
WebP ഉപയോഗിക്കുന്നതുമൂലം വെബ്സൈറ്റിന് ലോഡിങ് ടൈം കുറയുന്നു
തന്മൂലം യൂസർക്ക് വേഗം വേഗത്തിൽ വെബ്സൈറ്റ് ഉപയോഗിക്കാൻ സാധിക്കുന്നു.
ക്യാമറകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇമേജുകൾ സാധാരണ വളരെ വലിയ ഫയൽ സൈസ് ഉള്ളതാണ്. അതുകൊണ്ട് തന്നെ ഇ ഇമേജുകൾ വെബ്സൈറ്റുകളിൽ ഉപയോഗിച്ചാൽ വെബ്സൈറ്റിന് ലോഡിങ് ടൈം വളരെയധികം കൂടും.
ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടിയിട്ടാണ് WebPഎന്ന ഫയൽ ഫോർമാറ്റ്
ഉപയോഗിക്കുന്നത്.
മറ്റു ഫോർമാറ്റിലുള്ള ചിത്രങ്ങളെ വച്ചുനോക്കുമ്പോൾ WebP ഫോർമാറ്റിലുള്ള ചിത്രങ്ങൾക്ക് ഫയൽ സൈസ് വളരെ കുറവായിരിക്കും .ഉദാഹരണത്തിന് PNG ഫോർമാറ്റിലുള്ള ചിത്രങ്ങളേക്കാൾ 26% ഫയൽ സൈസ് കുറവാണ് WebP ഇമേജുകൾക്ക് കൂടാതെ JPEG ഇമേജ് ഫോർമാറ്റുകളെ വച്ചുനോക്കുമ്പോൾ WebP ഇമേജുകളുടെ ഫയൽ സൈസ് 34 ശതമാനം വരെ കുറവാണ് .
ഒരു സാധാരണ ഇമേജ് WebP ഇമേജിലേക്ക് കൺവെർട്ട് ചെയ്യുമ്പോൾ ഒരിക്കലും അതിൻറെ ക്വാളിറ്റിയിൽ വലിയ വ്യത്യാസം വരുന്നില്ല. ഇതാണ് WebP ജനപ്രിയം ആകാനുള്ള മറ്റൊരു കാരണം.
ഇൻറർനെറ്റിൽ വെപ്പു പി ഫോർമാറ്റിലേക്ക് ഇമേജുകൾ കൺവെർട്ട് ചെയ്യാൻ ഫ്രീ ടൂളുകൾ ലഭ്യമാണ് .
ജനകീയ ബ്ലോഗിൽ പ്ലാറ്റ്ഫോമായ Blogger ഇമേജുകൾ ഓട്ടോമാറ്റിക്കായി WebPയിലേക്ക് കൺവേർട്ട് ചെയ്യാനുള്ള ഓപ്ഷൻ ഇപ്പോൾ അവൈലബിൾ ആക്കിയിട്ടുണ്ട് .
Comments
Post a Comment