ഗൂഗിൾ ഇന്ത്യയുടെ പരസ്യവരുമാനം 28,040 കോടി .
ഗൂഗിളിൻ്റെ ഇന്ത്യൻ വിഭാഗത്തിന് 2023 സാമ്പത്തിക വർഷം മൊത്തം പരസ്യവരുമാനം 28,040 കോടി രൂപ.മുൻ വർഷത്തെ അപേക്ഷിച്ച് 12.49 ശതമാനമാണ് വർദ്ധനവ് .
ഗൂഗിൾ സെർച്ച്യൂ, ട്യൂബ്,ക്രോം എന്നിവ ചേർന്നുള്ള മൊത്തവരുമാനം ആണിത്. ഡിജിറ്റൽ പരസ്യവിപണിയിൽ ഗൂഗിളിനെ ആധിപത്യമാണ് ഇത് വ്യക്തമാക്കുന്നത്. മുൻവർഷം കമ്പനിയുടെ മൊത്തം പരസ്യവരുമാനം 24,926 കോടി രൂപയായിരുന്നു. 2021ലെ 13,886 കോടിയേക്കാൾ 80 ശതമാനം വരെയായിരുന്നു വർദ്ധന.
എന്നാൽ 2023 ഗൂഗിളിനെ മൊത്തം പ്രവർത്തന വരുമാനത്തിൽ 0.11 ശതമാനത്തിൽ കുറവുണ്ടായി. ഗൂഗിളിനെ പരസ്യവരുമാനത്തിൽ യൂട്യൂബ് ആണ് മുന്നിൽ; 57.3 കോടി ഉപഭോക്താക്കളാണ് രാജ്യത്ത് യൂട്യൂബിൽ ഉള്ളത്.
പരസ്യവിപണി വിശകലനം ചെയ്തുള്ള മാഗ്ന ഗ്ലോബലിന് റിപ്പോർട്ട് പ്രകാരം 2023 രാജ്യത്തെ മൊത്തം പരസ്യവിപണി 1,09,882 കോടി രൂപയായിരുന്നു. (11.8 ശതമാനമാണ് വളർച്ച.) ഡിജിറ്റൽ പരസ്യവിപണി 2023 ല് 14.2 ശതമാനം വളർച്ചയോടെ 49,883 കോടി രൂപയിൽ എത്തിയതായും ഇത് സൂചിപ്പിക്കുന്നു.
Comments
Post a Comment